വയനാട്: വയനാട് ജില്ലയിലെ മാനന്തവാടിയിൽ വാക്സിൻ മാറി കുത്തിവെച്ചതായി പരാതി. ഒന്നാം ഡോസിൽ കോവാക്‌സിൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസിൽ കോവിഷീൽഡ് കുത്തിവെച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്‌സിൻ മാറി നൽകിയത്. മാന്തവാടിയിൽ ആദ്യ ഡോസ് കോവാക്‌സിന് സ്വീകരിച്ച ഇയാൾക്ക് രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയപ്പോൾ കോവിഷീൽഡ് വാക്‌സിൻ കുത്തിവെച്ചു.
കഴിഞ്ഞ മാസം ജൂൺ പത്തിന് കുറുക്കൻമൂല പിഎച്ച്സിയിൽ നിന്നാണ് മാനുവൽ മത്തായി
ആദ്യ കോവിഡ് ഡോസായി കോവാക്‌സിന് സ്വീകരിച്ചത്. പിന്നീട്, ജൂലൈ 23ന് കണിയാരം പള്ളിയിൽ വെച്ച് നടന്ന ക്യാമ്പിൽ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാനെത്തിയപ്പോഴാണ് ആദ്യ ഡോസ് എന്ന പേരിൽ കോവിഷീൽഡ് കുത്തിവെച്ചത്. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വാക്‌സിൻ മാറിയ വിവരം അറിയുന്നത്. അതേസമയം പരാതി പരിശോധിക്കുമെന്നും സംഭവത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews
ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…
ദില്ലി : അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽവൻ പണ ആഭരണ ശേഖരം പിടിച്ചെടുത്ത്…
ലോകത്ത് പുതുവർഷം പിറന്നു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ…
കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത്…