കോട്ടയം: ജില്ലയിലെ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, പെരുവന്താനം മേഖലകളിൽ പ്രളയം കാരണം വീട് നഷ്ടപ്പെട്ട നിർധനരായ കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതിയുമായി സേവാഭാരതി. ആദ്യ ഘട്ടത്തിൽ 20 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കും. ആദ്യ വീടിന്റെ തറക്കല്ലിടൽ കർമ്മം ഇന്നലെ കൊക്കയാർ പഞ്ചായത്തിലെ കനകപുരം വാർഡിൽ നടന്നു. ആര്‍എസ്എസ് പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, കാര്യകാരി സദസ്യന്‍ ടി.എസ്. നാരായണന്‍, ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി, ആര്‍എസ്എസ് വിഭാഗ് പ്രചാരക് കെ.വി. രാജീവ്, വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.ജി. സജീവ്, സേവാ പ്രമുഖ് ആര്‍. രാജേഷ്, ജില്ലാ കാര്യവാഹ് വി.ആര്‍. രതീഷ്, ജില്ലാ സേവാ പ്രമുഖ് കെ.ജി. രാജേഷ്, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡി. പ്രസാദ്, ജില്ലാ സെക്രട്ടറിമാരായ ജെ. ദിനേശ്, രണരാജ്, സംഘടനാ സെക്രട്ടറി ബി. അരുണ്‍, ജില്ലാ കമ്മിറ്റിയംഗം ഷീബ രാജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രകൃതി ദുരന്തം തകർത്തെറിഞ്ഞ പ്രദേശത്ത് സേവാഭാരതി രക്ഷാപ്രവർത്തന ഘട്ടം മുതൽ സജീവമായിരുന്നു. രക്ഷാപ്രവർത്തനവും ശുചീകരണവും കൃത്യമായ ഏകോപനത്തോടെ നടത്തിയ സംഘടന ജനജീവിതം മെച്ചപ്പെട്ടതോടെ പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് കടക്കുകയായിരുന്നു.
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…