Thursday, May 2, 2024
spot_img

കൊക്കയാറിൽ ദുരിത ബാധിതർക്ക് സാന്ത്വനമേകി സേവാഭാരതി; 20 ലധികം വീടുകളോടെ ഒന്നാം ഘട്ടത്തിന് തുടക്കമായി

കോട്ടയം: ജില്ലയിലെ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, പെരുവന്താനം മേഖലകളിൽ പ്രളയം കാരണം വീട് നഷ്ടപ്പെട്ട നിർധനരായ കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതിയുമായി സേവാഭാരതി. ആദ്യ ഘട്ടത്തിൽ 20 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കും. ആദ്യ വീടിന്റെ തറക്കല്ലിടൽ കർമ്മം ഇന്നലെ കൊക്കയാർ പഞ്ചായത്തിലെ കനകപുരം വാർഡിൽ നടന്നു. ആര്‍എസ്എസ് പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, കാര്യകാരി സദസ്യന്‍ ടി.എസ്. നാരായണന്‍, ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി, ആര്‍എസ്എസ് വിഭാഗ് പ്രചാരക് കെ.വി. രാജീവ്, വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.ജി. സജീവ്, സേവാ പ്രമുഖ് ആര്‍. രാജേഷ്, ജില്ലാ കാര്യവാഹ് വി.ആര്‍. രതീഷ്, ജില്ലാ സേവാ പ്രമുഖ് കെ.ജി. രാജേഷ്, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡി. പ്രസാദ്, ജില്ലാ സെക്രട്ടറിമാരായ ജെ. ദിനേശ്, രണരാജ്, സംഘടനാ സെക്രട്ടറി ബി. അരുണ്‍, ജില്ലാ കമ്മിറ്റിയംഗം ഷീബ രാജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രകൃതി ദുരന്തം തകർത്തെറിഞ്ഞ പ്രദേശത്ത് സേവാഭാരതി രക്ഷാപ്രവർത്തന ഘട്ടം മുതൽ സജീവമായിരുന്നു. രക്ഷാപ്രവർത്തനവും ശുചീകരണവും കൃത്യമായ ഏകോപനത്തോടെ നടത്തിയ സംഘടന ജനജീവിതം മെച്ചപ്പെട്ടതോടെ പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് കടക്കുകയായിരുന്നു.

Related Articles

Latest Articles