പാലക്കാട്: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ അഞ്ചുവർഷത്തിലൊരിക്കൽ നടത്തിവരാറുള്ള സേവാസംഗമത്തിന് ഇത്തവണ പാലക്കാട് നഗരം വേദിയാകും. 5000 ത്തിലധികം പ്രതിനിധികളാണ് സേവാസംഗമത്തിൽ പങ്കെടുക്കുക. സമാജത്തിൽ പരിവർത്തനത്തിന്റെ കാഹളമോതുന്ന ഈ സജ്ജന സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി ഉദ്‌ഘാടനം 2022 ഒക്ടോബർ 23 ന് വൈകിട്ട് 05 മണിക്ക് പാലക്കാട് സൂര്യരശ്‌മി കൺവെൻഷൻ സെന്ററിൽവച്ച് വടക്കും. 2012 ൽ കൊടുങ്ങല്ലൂരിലും 2017 ൽ ഗുരുവായൂരിലുമാണ് ഇതിനു മുമ്പ് സേവാസംഗമങ്ങൾ നടന്നിട്ടുള്ളത്. . ‘ലഹരിമുക്ത കേരളം ആരോഗ്യയുക്തകേരളം’ എന്നതാണ് ഇത്തവണത്തെ സേവാസംഗമത്തിന്റെ ആശയം. ‘സ്വച്ഛ കേരളം’ എന്നതായിരുന്നു 2017 ലെ ഗുരുവായൂരിലെ സേവാ സംഗമത്തിന്റെ സന്ദേശം.
1982 മുതൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവൃത്തിച്ചുവരുന്ന സംഘടനയാണ് ദേശീയ സേവാഭാരതി. ആരോഗ്യം, വിദ്യാഭ്യാസം. സാമാജികം, സ്വാവലംബനം, ആപത് സേവാ എന്നീ മേഖലകളിൽ കേരളത്തിലെ സമാന സ്വഭാവമുള്ള സംഘടനകളെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായും ദേശീയ സേവാ ഭാരതി പ്രവർത്തിച്ചുവരുന്നു. നിലവിൽ കേരളത്തിലെ 1046 സ്ഥലങ്ങളിൽ സേവാഭാരതിയുടെ പ്രവർത്തനം നേരിട്ടോ മറ്റ് സംഘടനകൾവഴിയോ എത്തിച്ചേർന്നിരിക്കുന്നു. സമൂഹം കടുത്ത വെല്ലുവിളികൾ നേരിട്ട കോവിഡ് കാലത്തും ദുരന്തമുഖങ്ങളിലും സേവാഭാരതി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചിരുന്നു
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…