India

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണു; അപകടത്തിൽപ്പെട്ടത് എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണു. അപ്പർ സിയാങ് ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിന് സമീപം ഇന്ന് ഉച്ചക്കാണ് സംഭവം. എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ ആണ് തകർന്നത്. അപകടം നടന്ന പ്രദേശത്ത് രക്ഷാപ്രവർത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്.
ഹെലിക്കോപ്റ്ററിൽ എത്ര പേരുണ്ടെന്നോ ആരൊക്കെയാണെന്നോ ഉള്ള വിവരം പുറത്ത് വിട്ടിട്ടില്ല.

ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച ആക്രമണ ഹെലികോപ്ടറാണ് എച്ച്എഎൽ രുദ്ര. ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറിന്റെ വെപ്പൺ സിസ്റ്റം ഇന്റഗ്രേറ്റഡ് വേരിയന്റാണിത്.

ട്യൂട്ടിംഗ് ആസ്ഥാനത്ത് നിന്നും 25 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. ഇവിടേയ്ക്ക് റോഡ് യാത്ര സാദ്ധ്യമല്ല. രക്ഷാ സംഘത്തെ അപകടനം നടന്ന സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഗുവാഹത്തിയിലെ ഡിഫൻസ് പിആർഒ അറിയിച്ചു.

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

1 hour ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

1 hour ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

2 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

2 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

2 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

4 hours ago