തിരുവനന്തപുരം: സേവാഭാരതി ആര്യങ്കോട് പഞ്ചായത്തിന്റെ സേവനകേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു. കീഴാറൂർ ശ്രീ സരസ്വതി വിദ്യാലയത്തിന് സമീപമാണ് പരമേശ്വരീയം സേവാകേന്ദ്രം തുറന്നത്. സേവാഭാരതി ആര്യങ്കോട് പഞ്ചായത്ത് സമിതി രക്ഷാധികാരി ശ്രീകണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ സൈനികനും പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ജേതാവുമായ ജി പ്രഭാകരൻ നായർ ഉദ്‌ഘാടനം നിർവഹിച്ചു.
സേവാഭാരതി ജില്ലാ സമിതിയംഗം ജി കെ തമ്പി സേവാ സന്ദേശം നൽകി. രാഷ്ട്രീയ സ്വയംസേവക സംഘം വെള്ളറട ഖണ്ഡ് കാര്യവാഹ് അരുൺ, ബിജെപി മണ്ഡലം സെക്രട്ടറി രതീഷ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അഖിൽ ആർ എസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു.

