Kerala

കനത്തമഴയിൽ സ്വജീവൻ പോലും പണയപ്പെടുത്തി ജനസേവനം… ഇതാണ് സേവാഭാരതി; വിളിച്ചപ്പോൾ എത്തി നന്ദി വാക്ക് പോലും പ്രതീക്ഷിക്കാതെ മടങ്ങി; കുറിപ്പ് വൈറൽ

കോട്ടയം: സ്വജീവൻ പോലും പണയപ്പെടുത്തി ജനസേവനം നടത്തിയ, സേവാഭാരതി പ്രവർത്തകർക്ക് നന്ദി അറിയിച്ചുള്ള കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പാലാ രാമപുരം സ്വദേശി ഹരികൃഷ്ണൻ തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ചർച്ചയാകുന്നത്. ഹരികൃഷ്ണന്റെ വീടിന് സമീപം മരങ്ങൾ കടപുഴകി വീണ സംഭവവുമായി ബന്ധപ്പെട്ടാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കനത്ത മഴയിൽ ഹരികൃഷ്ണന്റെ വീടിന് സമീപം മരങ്ങൾ കടപുഴകി വീണിരുന്നു. അതോടൊപ്പം തന്നെ മേതിരിയിൽ പലയിടങ്ങളിലായി 6 വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണു. എൻ്റെ വീടിനു മുകളിലാവട്ടെ അടുത്ത് നിന്ന ഏകദേശം 60 ഇഞ്ച് വലുപ്പം ഉളള തേക്ക് മരം കടപുഴകി വീണിരുന്നു. പലയിടത്തും റോഡ് ഗതാഗതം തടസപ്പെടുത്തി മരങ്ങളും ഇലക്ട്രിക് ലൈനുകളും പൊട്ടി വീണു കിടക്കുന്നു. മറ്റാരെയും അറിയിക്കും മുൻപേ രാമപുരം സേവാഭാരതി പ്രവർത്തകരെ ഇദ്ദേഹം വിളിക്കുകയായിരുന്നു. അപ്പോഴും തുടരുന്ന കനത്ത മഴയും, സമയവും ഒന്നും നോക്കാതെ വെറും 30 മിനുട്ടിനുള്ളിൽ അവർ മേതിരിയിലെത്തി. അൽപ സമയം കൊണ്ട് 25 ഓളം സേവാഭാരതി പ്രവർത്തകർ നാടിൻ്റെ വിവിധ ഭാഗങ്ങളിലെ കടപുഴകിയ മരങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വീടുകൾക്ക് മുകളിലെ മരങ്ങൾ വെട്ടി നീക്കി.. റോഡ് ഗതാഗത തടസം നീക്കി. തനിക്കായി, തൻ്റെ നാട്ടുകാർക്കായി നിമിഷനേരം കൊണ്ട് ഓടിയെത്തിയ എല്ലാ സേവാഭാരതി സഹോദരങ്ങൾക്കും, അവരുടെ കുടുംബങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഹരികൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിനമായിരുന്നു ഇന്നലെ അപ്രതീക്ഷിതമായ കാറ്റും, മഴയുമാണ് ഇന്നലെ പുലർച്ചെ 5.30 ഓടെ മേതിരിയിൽ ഉണ്ടായത്. ഇരുട്ടു മാറി വരുമ്പോഴേക്കും കാര്യത്തിൻ്റെ ഗൗരവം ഏറി വന്നു. മേതിരിയിൽ പലയിടങ്ങളിലായി 6 വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണു. എൻ്റെ വീടിനു മുകളിലാവട്ടെ അടുത്ത് നിന്ന ഏകദേശം 60 ഇഞ്ച് വലുപ്പം ഉളള തേക്ക് മരം കടപുഴകി വീണിരുന്നു. പലയിടത്തും റോഡ് ഗതാഗതം തടസപ്പെടുത്തി മരങ്ങളും ഇലക്ട്രിക് ലൈനുകളും പൊട്ടി വീണു കിടക്കുന്നു. മറ്റാരെയും അറിയിക്കും മുൻപേ രാമപുരം സേവാഭാരതി പ്രവർത്തകരെ ആണ് ഞാൻ വിളിച്ചത്..

അപ്പോഴും തുടരുന്ന കനത്ത മഴയും, സമയവും ഒന്നും നോക്കാതെ വെറും 30 മിനുട്ടിനുള്ളിൽ അവർ മേതിരിയിലെത്തി. അൽപ സമയം കൊണ്ട് 25 ഓളം സേവാഭാരതി പ്രവർത്തകർ നാടിൻ്റെ വിവിധ ഭാഗങ്ങളിലെ കടപുഴകിയ മരങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വീടുകൾക്ക് മുകളിലെ മരങ്ങൾ വെട്ടി നീക്കി.. റോഡ് ഗതാഗത തടസം നീക്കി.

ഞാൻ ഓർക്കുകയായിരുന്നു, അവരും പുലർച്ചെ എഴുന്നേറ്റതേ ഉണ്ടാവൂ.. ചിലപ്പോൾ ഈ വിവരം പറയാനുള്ള ഫോൺ വിളി കേട്ടാവാം ചിലരെങ്കിലും ഉണർന്നത്. എങ്കിലും, ഞാൻ വിളിച്ച് കാര്യം പറഞ്ഞ നിമിഷം എൻ്റെ നാട്ടിലെ അവസ്ഥ എന്താണെന്ന് തിരിച്ചറിഞ്ഞ് അവർ ഓടിയെത്തി. ചിലർ സ്വന്തം ഉപജീവന മാർഗമായ ജോലി അന്ന് വേണ്ടെന്ന് വച്ചു. രാവിലെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെയാണ് ചിലർ എത്തിയിരുന്നത്. മഴയിൽ പലർക്കും റെയിൻ കോട്ടുകളോ, കുടയോ ഉണ്ടായിരുന്നില്ല. രാവിലെ മുതൽ ഏകദേശം അഞ്ച് മണിക്കൂറോളം മഴയിൽ നനഞ്ഞ് നിസ്വാർത്ഥമായ പരിശ്രമം. ചിലപ്പോൾ തോന്നും സേവാഭാരതി പ്രവർത്തകർ ത്യാഗത്തിൻ്റെ നേർക്കാഴ്ചയാണെന്ന്.. കാരണം, ചിലപ്പോൾ അവരുടെ വീടുകൾ നമ്മളെക്കാളേറെ ദുരിതത്തിലാവും. തൻ്റെ ആരോഗ്യവും സാഹചര്യവും കണക്കിലെടുക്കാതെ സമാജത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് തിരികെ ഒരു നന്ദി വാക്ക് പോലും പ്രതീക്ഷിക്കാതെ പ്രവർത്തിച്ച് മടങ്ങുമ്പോൾ തോന്നും, അവർ സന്ന്യാസിമാർ ആണെന്ന്.. മറ്റെന്ത് വിശേഷണമാണ് നൽകേണ്ടതെന്ന് അറിയില്ല.

ദുഃഖത്തിലും ദുരിതത്തിലും കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായി സേവാഭാരതി എന്നും എത്തിയിട്ടുണ്ട്. ഇന്നലെ എന്റെ ജീവിതത്തിലും ഉണ്ടായ വലിയ പ്രതിസന്ധിഘട്ടത്തിൽ ആദ്യം എത്തിയതും അവരായിരുന്നു. അതുകൊണ്ട് തന്നെയാണ് മാനവ സേവ, മാധവ സേവ ആകുന്നതും. എനിക്കായി, എൻ്റെ നാട്ടുകാർക്കായി നിമിഷ നേരം കൊണ്ട് ഓടിയെത്തിയ എല്ലാ സേവാഭാരതി സഹോദരങ്ങൾക്കും, അവരുടെ കുടുംബങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും ഹരികൃഷ്ണൻ കുറിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

18 mins ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

39 mins ago

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

2 hours ago

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

2 hours ago

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ…

2 hours ago