Friday, May 17, 2024
spot_img

പ്രതിരോധ സേവാ പ്രവർത്തനങ്ങളിൽ മുഴുകി സേവാഭാരതി ; സ്കൂളുകളിൽ അണുനശീകരണം നടത്തി ആർഎസ് എസ് പ്രവർത്തകർ

ആറന്മുള: കോവിഡ്19 ൻ്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാഷ്ട്രീയ സ്വയംസേവക സംഘം ആറന്മുള മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ സ്കൂളുകളിൽ അണുനശീകരണം നടത്തി. പ്രാക്ടിക്കൽ പരീക്ഷ നടക്കുന്നതിന്റെ മുന്നോടിയായി ആറന്മുളയിലെ മൂന്ന് ഹയർസെക്കൻഡറി സ്കൂളുകളിലാണ് സേവാഭാരതി മല്ലപ്പുഴശ്ശേരി, ആറന്മുള എന്നീ യൂണിറ്റുകളുടെ സഹകരണത്തോടെ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

പ്രാക്ടിക്കൽ പരീക്ഷ നടക്കുന്ന എസ് എൻ ഡി പി എച്ച് എസ് എസ് കാരംവേലി , സി എം എസ് എച്ച് എസ് എസ് കുഴിക്കാലാ, എസ് ജി വി എച്ച് എസ് എസ് കിടങ്ങന്നൂർ എന്നീ സ്കൂളുകളിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അണുനശീകരണ പ്രവർത്തനങ്ങൾ ആർ എസ് എസ് പ്രവർത്തകർ നടത്തിയത്. , കോവിഡ് വരാതിരിക്കുവാൻ ഉള്ള മാർഗ്ഗങ്ങളെ കുറിച്ച് ഒരു അവബോധം കുട്ടികളിൽ സൃഷ്ടിക്കുവാനും കഴിഞ്ഞുവെന്ന് പ്രവർത്തകർ വ്യക്തമാക്കി. അണുനശീകരണ പ്രവർത്തനങ്ങൾക്ക് ആർ എസ് എസ് മണ്ഡലം സേവാപ്രമുഖ് ആകാശ് ശിവാനന്ദൻ നേതൃത്വം നൽകി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles