Monday, May 20, 2024
spot_img

കേരളത്തിൽ ഇന്നും മഴ കനക്കും: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ മഴ കനക്കും. ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളതീരത്ത് 55 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റ് വീശിയേക്കും. ഇന്ന് രാത്രിവരെ കടലേറ്റത്തിനും സാധ്യത.

ഇതേതുടർന്ന് ശനിയാഴ്ചവരെ അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അഞ്ഞൂറിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി, വ്യാപക കൃഷിനാശവുമുണ്ടായി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles