Tuesday, December 30, 2025

ശീതളപാനീയത്തിൽ വിഷബാധയെന്ന് സംശയം, ഏഴു കുട്ടികൾക്ക് ദാരുണാന്ത്യം

ജയ്പൂര്‍: ശീതള പാനീയം കുടിച്ച ഏഴുകുട്ടികൾ മരണപെട്ടു. സംഭവത്തെ തുടർന്ന് ശീതള പാനീയത്തിന്റെ വില്പന താത്കാലികമായി നിർത്തിവെച്ചു. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ പ്രാദേശികമായി നി‌ര്‍മിച്ച ശീതളപാനീയം കുടിച്ചാണ് കുട്ടികള്‍ മരണമടഞ്ഞത്. ബുധനാഴ്ച രാത്രി വിറ്റ പാനീയം കുടിച്ചതിന് പിറ്റേന്ന് കുട്ടികളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ഇതേ ശീതളപാനീയം വില്‍ക്കുന്ന കച്ചവടക്കാരില്‍ നിന്നും ഇതിന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നത് വരെ ഇവയുടെ വില്പന നടത്തരുതെന്ന് അധികൃതര്‍ കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles