ലണ്ടൻ : ലണ്ടനിലെ ട്രെയിനിൽ നടന്ന കത്തിക്കുത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. യുകെയിലെ കേംബ്രിഡ്‌ജ് സർവകലാശാല സിറ്റിയിൽ നിന്ന് ഹണ്ടിംഗ്‌ടണിലേക്ക് പോകുന്ന ട്രെയിനിനിലാണ് അജ്ഞാതരായ ആക്രമികൾ ആക്രമണം അഴിച്ചു വിട്ടത്.സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ 9 പേരുടെ നില ഗുരുതരമാണ്.
പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതികള്‍ യാത്രക്കാരെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. ആക്രമണത്തിനു പിന്നാലെ ഹണ്ടിംഗ്‌ടൺ നഗരത്തിലേക്കും ലണ്ടനിലേക്കും പോകുന്ന നോർത്ത് ഈസ്‌റ്റേൺ റെയിൽവേയിലേക്കും പോകുന്ന ട്രെയിനുകളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭയം വേണ്ടെന്നും അടിയന്തിര സേവനങ്ങൾ എപ്പോഴും ലഭ്യമാണെന്നും ജനങ്ങളോട് നിർദേശിച്ചതായി പോലീസ് അധികൃതർ വ്യക്തമാക്കി. ഉണ്ടായത് ഭയാനകമായ സംഭവമാണെന്നും കേംബ്രിഡ്ജ്ഷെയറിൻ്റെയും പീറ്റർബറോയുടെയും മേയറായ പോൾ ബ്രിസ്റ്റോ പറഞ്ഞു.

