Sunday, December 14, 2025

മോഡലുകളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്; നടി അറസ്റ്റിൽ

മുംബൈ: മോഡലുകളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്. സംഭവത്തിൽ സുമൻ കുമാരി എന്ന ഭോജ്പുരി നടിയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. സുമൻ കുമാരിയുടെ സെക്സ് റാക്കറ്റില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെ രക്ഷിച്ചതായും മുംബൈ പോലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു.

“പെൺകുട്ടികളെ (മോഡലുകൾ) വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിന് ഒരു ഭോജ്പുരി നടി സുമൻ കുമാരിയെ (24) മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മോഡലുകളെയും പോലീസ് രക്ഷപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നു,” ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അറസ്റ്റിലായ നടി സുമൻ കുമാരി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. സെക്‌സ് റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്. ഇത്തരം ഹൈ പ്രൊഫൈൽ സെക്‌സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതില്‍ പോലീസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Related Articles

Latest Articles