Thursday, May 16, 2024
spot_img

ലൈംഗിക ചുവയുള്ള പരാമർശം;യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസിനെതിരെ പരാതിയുമായി വനിതാ നേതാവ്,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ദില്ലി: സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയോടെ പരാമർശം നടത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ്സ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസിനെതിരെ പരാതിയുമായി വനിതാ നേതാവ് അങ്കിത ദാസ്.അങ്കിതയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന് നൽകിയ പരാതിക്ക് പുറമെ മജിസ്‌ട്രേറ്റിന് മുന്നിലും അങ്കിത പരാതി നൽകി തന്റെ മൊഴിയും വ്യക്തമാക്കീട്ടുണ്ട്. പരാതിയിൽ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇതിനു പിന്നാലെ യൂത്ത് കോൺ​ഗ്രസ് സെക്രട്ടറി വർധൻ യാദവിനെതിരെയും പരാതിയുമായി അങ്കിത രംഗത്തെത്തി. വർധൻ യാദവ് തന്നെ തുടർച്ചയായി ഉപദ്രവിക്കുന്നുവെന്നാണ് അങ്കിതയുടെ പരാതി. ഇത് സംബന്ധിച്ച് സംഘടനക്ക് പല തവണ പരാതി നൽകി. എന്നാൽ ഒരു അന്വേഷണ സമിതിയെപ്പോലും നിയോ​ഗിച്ചില്ലെന്നും അവർ ആരോപിച്ചു. ഇത് സംബന്ധിച്ചും നേതൃത്വത്തിന് പരാതി നൽകി. എന്നാൽ ഇതുവരെ ഒരു ന‌‌ടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അങ്കിത ആരോപിക്കുന്നു.

Related Articles

Latest Articles