Sexual assault in private bus in Varkala; Conductor and bus in custody
തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസിനുള്ളിൽ യുവതിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടർ പിടിയിൽ. മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.വർക്കലയിൽ റൂട്ട് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ഇയാൾ.
ബസ് റൂട്ടിലോടവെയാണ് കണ്ടക്ടർ യുവതിയോട് ലൈംഗികാതിക്രമം കാട്ടാൻ ശ്രമിച്ചത്.എന്നാൽ യുവതി ഉടൻ തന്നെ പോലീസിന് പരാതി നൽകി.പിന്നാലെ പോലീസെത്തി കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തു. കണ്ടക്ടർക്കൊപ്പം സ്വകാര്യ ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…