തിരുവനന്തപുരം : പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. മകളുടെ പ്രായമായുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഷമീർ (50 ) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. സി.പി.എം. കണിയാപുരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറിയാണിയാൾ.
പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഇയാൾ മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി അദ്ധ്യാപകരോട് വിവരം പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അധ്യാപകർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സി.ഡബ്ല്യൂ.സി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പോലീസിന് കൈമാറുകയായിരുന്നു.
ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

