CRIME

വരാപ്പുഴയില്‍ മാനസിക വൈകല്ല്യമുള്ള പതിനാലുകാരിയെ പീഡിപ്പിച്ചു; അയല്‍വാസികളായ സഹോദരങ്ങള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മാനസിക വൈകല്ല്യമുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. അയല്‍വാസികളായ സഹോദരങ്ങളാണ് പതിനാലു വയസുകാരിയെ പീഡിപ്പിച്ചത്. കേസിൽ വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ്, സഹോദരന്‍ നിക്സണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അച്ഛനും അമ്മൂമ്മക്കുമൊപ്പമാണ് താമസിച്ചിരുന്നത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിക്ക് ചില മാനസികമായ വൈകല്യങ്ങളുണ്ട്. ഇത് മുതലെടുത്താണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.

പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് വിവരം പറഞ്ഞതോടെയാണ് മാസങ്ങളായി തുടര്‍ന്ന് വന്ന പീഡന വിവരം പുറത്തറിയുന്നത്. അയല്‍പ്പക്കത്തെ ചില ചേട്ടന്‍മാര്‍ വല്ലാതെ ശല്യം ചെയ്യുന്നു എന്നായിരുന്നു പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചര്‍ വിവരം ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരന്നു.

സഹോദരങ്ങള്‍ക്ക് പരസ്പരം ഈ വിവരം അറിയില്ലായിരുന്നുവെന്നണ് ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ച വിവരം. പ്രതികൾ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

35 minutes ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

53 minutes ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

1 hour ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

10 hours ago