കൊച്ചി: കൊച്ചിയില്‍ മാനസിക വൈകല്ല്യമുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. അയല്‍വാസികളായ സഹോദരങ്ങളാണ് പതിനാലു വയസുകാരിയെ പീഡിപ്പിച്ചത്. കേസിൽ വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ്, സഹോദരന് നിക്സണ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അച്ഛനും അമ്മൂമ്മക്കുമൊപ്പമാണ് താമസിച്ചിരുന്നത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിക്ക് ചില മാനസികമായ വൈകല്യങ്ങളുണ്ട്. ഇത് മുതലെടുത്താണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് വിവരം പറഞ്ഞതോടെയാണ് മാസങ്ങളായി തുടര്‍ന്ന് വന്ന പീഡന വിവരം പുറത്തറിയുന്നത്. അയല്‍പ്പക്കത്തെ ചില ചേട്ടന്മാര് വല്ലാതെ ശല്യം ചെയ്യുന്നു എന്നായിരുന്നു പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചര്‍ വിവരം ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരന്നു.
സഹോദരങ്ങള്‍ക്ക് പരസ്പരം ഈ വിവരം അറിയില്ലായിരുന്നുവെന്നണ് ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ച വിവരം. പ്രതികൾ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

