Saturday, November 21, 2026

അദ്ധ്യാപികയ്ക്ക് നേരെ ലൈംഗികാവശ്യം ഉന്നയിച്ച കേസ്; ഗെയിന്‍ ഓഫീസര്‍ വിനോയ് ചന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍

കോട്ടയം: പ്രോവിഡന്റ് ഫണ്ടിലെ തകരാര്‍ പരിഹരിച്ചതിന് പ്രത്യുപകാരമായി അദ്ധ്യാപികയ്ക്ക് നേരെ ലൈംഗികാവശ്യം ഉന്നയിച്ച്‌ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയ ഗെയിന്‍ പിഎഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോയ് ചന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍.

ഔദ്യോഗിക ആവശ്യത്തിനായി എത്തിയ അദ്ധ്യാപികമാരോടെല്ലാം മോശ സമീപനം നടത്തിയതിന്റെ തെളിവുകള്‍ ഇയാളുടെ ഫോണില്‍ നിന്ന് വിജിലന്‍സിന് ലഭിച്ചു. പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിന്റെ ചാറ്റുകളും കണ്ടെത്തി.

അതേസമയം, ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടോയെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് കാലതാമസം വരുത്തിയിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ച കോട്ടയത്തെ ഹോട്ടലില്‍ നിന്നാണ് കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കൂടിയായ കണ്ണൂര്‍ തളിക്കാവ് സ്വദേശി ആര്‍.വിനോയ് ചന്ദ്രനെ വിജിലന്‍സ് പിടികൂടിയത്. അദ്ധ്യാപികയുടെ പരാതിയിലായിരുന്നു നടപടി.

Related Articles

Latest Articles