Rape-case-Kerala
തൃശൂര്‍: വീട്ടുജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നല്കി വിധവയായ 68 വയസുകാരിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 10 വര്‍ഷം കഠിനതടവും, 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം രാവിലെ പുത്തൂരുള്ള ഒരു വീട്ടില്‍ വീട്ടുജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി വൃദ്ധയെ കൊണ്ടുപോയത്. പൂത്തൂരെത്തിയ ശേഷം വീട്ടിലേക്കുള്ള വഴിയെന്നു പറഞ്ഞ് സമീപത്തുള്ള കുന്നിന് മുകളിലേക്ക് കൊണ്ടുപോവുകയും വിജനമായ കുന്നിന്മുകളില് വെച്ച് വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം വൃദ്ധയുടെ ബാഗും, അതിലുണ്ടായിരുന്ന മൊബൈല്‍ ഫോണും, രൂപയും തട്ടിയെടുത്ത് ഓടിപ്പോവുകയായിരുന്നു.
ഒല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടറായ ബെന്നി ജേക്കബ്ബ്, സബ് ഇന്‍സ്പെക്ടറായ സിനോജ് എസ്. എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്സണ് ടി. തോമസ് ഹാജരായി. പിഴയടക്കാത്തപക്ഷം 1 മാസം അധികതടവ് അനുഭവിക്കേണ്ടിവരും.
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…