Tuesday, September 22, 2026

വീ​ട്ടു​ജോ​ലി​ ​വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന് ​വാ​ഗ്ദാ​നം​ ​ന​ല്‍​കി​ ​വി​ധ​വ​യാ​യ​ 68​ ​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​ ​കേസ്: പ്ര​തി​യ്ക്ക് 10​ ​വ​ര്‍​ഷം​ ​ക​ഠി​ന​ത​ട​വും,​ 10,000​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ​ ​വിധിച്ച് കോടതി

തൃ​ശൂ​ര്‍​:​ ​വീ​ട്ടു​ജോ​ലി​ ​വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന് ​വാ​ഗ്ദാ​നം​ ​ന​ല്‍​കി​ ​വി​ധ​വ​യാ​യ​ 68​ ​വ​യ​സു​കാ​രി​യെ​ ​ഒ​ഴി​ഞ്ഞ​ ​സ്ഥ​ല​ത്തു​ ​കൊ​ണ്ടു​പോ​യി​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ല്‍​ ​പ്ര​തി​യ്ക്ക് 10​ ​വ​ര്‍​ഷം​ ​ക​ഠി​ന​ത​ട​വും,​ 10,000​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ​ ​വി​ധി​ച്ച് കോടതി.

2018​ ​ഒ​ക്ടോ​ബ​റിലാണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം​ ​ന​ട​ന്ന​ത്. സം​ഭ​വ​ദി​വ​സം​ ​രാ​വി​ലെ​ ​പു​ത്തൂ​രു​ള്ള​ ​ഒ​രു​ ​വീ​ട്ടി​ല്‍​ ​വീ​ട്ടു​ജോ​ലി​ ​വാ​ങ്ങി​ത്ത​രാ​മെ​ന്ന് ​വാ​ഗ്ദാ​നം​ ​ചെ​യ്താ​ണ് ​പ്ര​തി​ ​വൃ​ദ്ധ​യെ​ ​കൊ​ണ്ടു​പോ​യ​ത്.​ പൂ​ത്തൂ​രെ​ത്തി​യ​ ​ശേ​ഷം​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​വ​ഴി​യെ​ന്നു​ ​പ​റ​ഞ്ഞ് ​സ​മീ​പ​ത്തു​ള്ള​ ​കു​ന്നി​ന്‍​ ​മു​ക​ളി​ലേ​ക്ക് ​കൊ​ണ്ടു​പോ​വു​ക​യും​ ​വി​ജ​ന​മാ​യ​ ​കു​ന്നി​ന്‍​മു​ക​ളി​ല്‍​ ​വെ​ച്ച്‌ ​വൃ​ദ്ധ​യെ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​ശേ​ഷം​ ​വൃ​ദ്ധ​യു​ടെ​ ​ബാ​ഗും,​ ​അ​തി​ലു​ണ്ടാ​യി​രു​ന്ന​ ​മൊ​ബൈ​ല്‍​ ​ഫോ​ണും,​ ​രൂ​പ​യും​ ​ത​ട്ടി​യെ​ടു​ത്ത് ​ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.​

ഒ​ല്ലൂ​ര്‍​ ​പൊ​ലീ​സ് ​ഇ​ന്‍​സ്‌​പെ​ക്ട​റാ​യ​ ​ബെ​ന്നി​ ​ജേ​ക്ക​ബ്ബ്,​ ​സ​ബ് ​ഇ​ന്‍​സ്‌​പെ​ക്ട​റാ​യ​ ​സി​നോ​ജ് ​എ​സ്.​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​കേ​സ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​പ്രോ​സി​ക്യൂ​ഷ​നാ​യി​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ര്‍​ ​ജോ​ണ്‍​സ​ണ്‍​ ​ടി.​ ​തോ​മ​സ് ​ഹാ​ജ​രാ​യി. പി​ഴ​യ​ട​ക്കാ​ത്ത​പ​ക്ഷം​ 1​ ​മാ​സം​ ​അ​ധി​ക​ത​ട​വ് ​അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.​

Related Articles

Latest Articles