ജര്‍മ്മനിയിലെ കോളോണിൽ കാത്തലിക് സഭാ വിഭാഗത്തിലെ കന്യാസ്ത്രീകള്‍ അനാഥാലയങ്ങളിൽ കഴിയുന്ന ബാലന്മാരെ സമ്പന്നബിസിനസ്സൂകാര്‍ക്ക് കാഴ്ചവെച്ചതായി റിപ്പോര്‍ട്ട്.അന്താരാഷ്ട്ര മാധ്യമമായ ഡെയിലി ബീസ്റ്റ് ആണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് വിട്ടത് .ഇത് സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും പരാതിയുണ്ട്.
കഴിഞ്ഞ മാസം അവസാനിച്ച അന്വേഷണത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. പീഢനത്തിന് ഇരയായ കുട്ടികള്‍ പള്ളിക്കെതിരെ നിയമയുദ്ധത്തിന് പോയപ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ഇതിലെ പ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തിയതായും പറയുന്നു.
ജര്‍മ്മനിയിലെ സ്‌പെയറില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു അനാഥലത്തിലാണ് ലൈംഗികചൂഷണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.1960നും 1970നും ഇടയിലുള്ള വര്‍ഷങ്ങളില്‍ അനാഥബാലരെ ബിസിനസ്സുകാര്‍ക്കും പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ കാഴ്ചവെച്ചിട്ടുണ്ടത്രെ.ചിലപ്പോള്‍ ആഴ്ചകളോളം അവര്‍ കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു .പീഡനത്തിന് ശേഷം തിരിച്ചേല്‍പ്പിക്കുന്നതിന് മുമ്പ് കൂട്ടായ പീഡനത്തിനും ഇരയാക്കാറുണ്ടായിരുന്നത്രെ.പത്ത് വര്‍ഷത്തിനിടെ എട്ടിനും 14നും ഇടയില്‍ പ്രായമുള്ള 175 കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ട്.
കത്തോലിക്കസഭ ഈ അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്താന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ലഭിച്ചത്. മാത്രമല്ല, മറ്റൊരു അന്വേഷണത്തില്‍ ബെര്‍ലിനിലെ വിദ്യാഭ്യാസ മേധാവികളും സെനറ്റും ബാലപീഡകര്‍ക്ക് അനാഥ കുട്ടികളെ കാഴ്ചവെക്കുന്ന രീതി അംഗീകരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തണമെന്ന ശക്തമായ ആവശ്യമാണ് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഉയരുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…