Saturday, May 4, 2024
spot_img

തലസ്ഥാനത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: നഗരത്തിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. കരുംകുളം പുതിയതുറ ഉരിയരികുന്ന് വീട്ടില്‍ ടൈറ്റസിനെയാണ്(30) പൊലീസ് അറസ്​റ്റ്​ ചെയ്തത്.

പാളയം സാഫല്യം കോംപ്ലക്സിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി കയറിപ്പിടിക്കുകയും ബലം പ്രയോഗിച്ച്‌ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഇയാള്‍ സമാനസ്വഭാവമുള്ള കേസുകളില്‍മുൻപും പ്രതിയായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles