Friday, January 2, 2026

ശു ശു കൊടിമരം മാറിപ്പോയി !!കണ്ണൂരിൽ എസ്എഫ്‌ഐ പ്രവർത്തകർ പിഴുതെറിഞ്ഞത് സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് വിമതന്റെ കൊടിമരം

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ കൊടിമരമാണെന്ന തെറ്റിദ്ധാരണയിൽ കരുതി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് വിമതന്റെ കൊടിമരം പിഴുതെടുത്തു. നിലവില്‍ സിപിഎമ്മിന് പിന്തുണ നല്‍കുന്ന പി.കെ. രാഗേഷിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച രാജീവ് ജി കള്‍ച്ചറല്‍ ഫോറത്തിന്റെ കൊടിമരമാണ് എസ്എഫ്‌ഐക്കാര്‍ അബദ്ധത്തില്‍ പിഴുതത്. പിഴുതെടുത്ത ഈ കൊടിമരം പ്രവർത്തകർ പിന്നീട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിച്ചു.

മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്‌ഐ മാര്‍ച്ച്. പ്രകടനത്തിനിടെ വഴിയരികിലുണ്ടായിരുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.യുടേതടക്കം ചിത്രങ്ങളുള്ള ഫ്‌ളക്‌സുകളും നശിപ്പിച്ചു.

Related Articles

Latest Articles