കൊച്ചി: വൈപ്പിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷം സി.പി.എം.- സി.പി.ഐ മുന്നണി ബന്ധത്തെ ബാധിക്കുന്നു. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ വാഹനം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തര്‍ക്കം മുന്നണി ബന്ധത്തെ ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നത്. പി.രാജുവിനെ തടഞ്ഞതില്‍ പ്രതിഷേധിച്ച് പാലാരിവട്ടം മേല്‍പാലം സമര സമാപനത്തില്‍ നിന്ന് സി.പി.ഐ വിട്ടുനിന്നേക്കും. കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ചില എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രാത്രിയോടെ ഇവരെ കാണാനായി പി. രാജു ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ പി.രാജുവിന്റെ കാറിന് മുന്നില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബൈക്കുകളിലെത്തി തടഞ്ഞുവെന്നാണ് സിപിഐ പറയുന്നത്. ഇവര്‍ ഇക്കാര്യം പരാതിയായി ഉന്നയിക്കുകയും ചെയ്തു. കാര്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം തര്‍ക്കം തുടര്‍ന്നു. ഇതാണ് മുന്നണി ബന്ധത്തിനെ ബാധിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നത്.
ഇടതുമുന്നണി നടത്തുന്ന പാലാരിവട്ടം മേല്‍പാല സമരത്തിന്റെ സമാപന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പി. രാജു പറഞ്ഞിരുന്നു. വിട്ടുനില്‍ക്കുന്നതിന് കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളാണ് വിട്ടുനില്‍ക്കുന്നതിന് പിന്നിലെന്നാണ് സൂചന. സംസ്ഥാന തലത്തില്‍ തന്നെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് വൈപ്പിനിലെ സംഘര്‍ഷം മറ്റൊരു തലവേദനയാകുന്നത്.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…