Friday, January 2, 2026

തലസ്ഥാനത്ത് എസ്എഫ്ഐ ഗുണ്ടകൾ അഴിഞ്ഞാടി;ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം

യുണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച് എസ്എഫ്‌ഐ. ഇന്നലെ രാത്രിയായിരുന്നു സംഭവം.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ യാത്രയുമായി ബന്ധപെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. കോളേജിനു മുന്നില്‍ ബിജെപി സ്ഥാപിച്ച കൊടിയും മറ്റ് തോരണങ്ങളും നശിപ്പിച്ചതിനു ശേഷമാണ് എസ്എഫ്‌ഐ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചത്. രണ്ടു പേര്‍ക്ക് പരിക്കുണ്ട്.

കോളേജിനു മുന്നില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. നിരവധി തവണയാണ് യുണിവേഴ്‌സിറ്റി കോളേജിനു അകത്തും പുറത്തുമായി മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഉണ്ടായിട്ടുള്ളത്. മുമ്പ് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരയും എബിവിപി നടത്തിയ ‘ചലോ കേരള’ മാര്‍ച്ചിനു നേരയും എസ്എഫ്‌ഐ ആക്രമം നടന്നിട്ടുള്ളതാണ്.

Related Articles

Latest Articles