Monday, May 6, 2024
spot_img

അശോക് ഡിണ്ട ബോൾ താഴെ വച്ചു;ബംഗാൾ ക്രിക്കറ്റിലെ അദ്വിതീയൻ

ഇന്ത്യന്‍ പേസര്‍ അശോക് ഡിണ്ട ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ 15 വര്‍ഷത്തോളം നിണ്ട കരിയറിനാണ് അവസാനമായിരിക്കുന്നത്. ഐപിഎല്ലിലും ഇന്ത്യയ്ക്കായി രാജ്യാന്തര മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്

ബംഗാള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ രണ്ടാം ബൗളറാണ് ഡിണ്ട. 116 മത്സരങ്ങളില്‍ നിന്നുമായി 420 ഫസ്റ്റ്ക്ലാസ് വിക്കറ്റുകള്‍ സ്വന്തമാക്കി. ലിസ്റ്റ് എ 98 മത്സരങ്ങളില്‍ നിന്നും 151 വിക്കറ്റുകളും 144 ട്വന്റി20 മത്സരങ്ങളില്‍ നിന്നും 98 വിക്കറ്റുകളും നേടി. കഴിഞ്ഞ സീസണില്‍ കോച്ചിംഗ് സ്റ്റാഫുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡിന്‍ഡ ഗോവയ്ക്ക് വേണ്ടിയാണ് പന്തെറിഞ്ഞത്.

13 ഏകദിനങ്ങളും 9 ടി20കളും താരം ഇന്ത്യക്കു വേണ്ടി കളിച്ചു. 12, 17 വിക്കറ്റുകള്‍ വീതമാണ് സമ്പാദ്യം. ഐപിഎലില്‍ ആകെ 78 മത്സരങ്ങള്‍ കളിച്ച താരം 68 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

Related Articles

Latest Articles