Tuesday, January 6, 2026

തിരുവനന്തപുരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി എസ്എഫ്ഐ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് എംഡിഎംഎയുമായി മുന്‍ എസ്എഫ്ഐ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ശിവപ്രസാദ്,അജ്മല്‍ എന്നിവരാണ് പിടിയിലായത്.

എസ്എഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ ബന്ധുവുമാണ് ശിവപ്രസാദ്. വെഞ്ഞാറമൂട് സ്വദേശിയാണ് പിടിയിലായ അജ്മല്‍. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഠിനംകുളം തോണിക്കടവിന് സമീപത്ത് വച്ചായിരുന്നു ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. പോലീസ് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതിനിടെ ശിവപ്രസാദ് ഇറങ്ങിയോടുകയായിരുന്നു. അജ്മലിനെ പരിശോധിച്ചപ്പോള്‍ ഷൂസില്‍ നിന്നും എംഡിഎംഎ കണ്ടെത്തുകയായിരുന്നു. കാറിലാണ് ഇരുവരും എത്തിയത്.

Related Articles

Latest Articles