Thursday, January 1, 2026

പരീക്ഷ എഴുതാം: വധശ്രമകേസിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി അര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം

കൊച്ചി: വധശ്രമക്കേസില്‍ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം അര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം. പരീക്ഷ എഴുതാനായാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നാളെ മുതല്‍ ആഗസ്റ്റ് 3 വരെയാണ് ഇടക്കാല ജാമ്യം. 25000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.

ഹാള്‍ ടിക്കറ്റ് നല്‍കിയ സാഹചര്യത്തില്‍ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. നിയമ പരമായി പരീക്ഷ എഴുതാന്‍ സാധിക്കുമോ എന്ന് ഇപ്പോള്‍ കോടതി നോക്കുന്നില്ല. എറണാകുളം ജില്ലയില്‍ പരീക്ഷ എഴുതാന്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ.

Related Articles

Latest Articles