കൊച്ചി: കുറുവച്ചൻ പ്രമേയമായുള്ള സിനിമകള്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. കടുവ എന്ന പേരില്‍ പൃഥ്വിരാജിന്റെ സിനിമയും കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന പേരില്‍ സുരേഷ് ഗോപി നായകനായുമാണ് സിനിമ പ്രഖ്യാപിച്ചത് എന്നാൽ അത് വിവാദവുമായി.
ഒരേ പ്രമേയമായ സിനിമകള്‍ കോടതി കയറി. ആരാണ് കുറുവച്ചനാകേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കവുമായി. ഇപ്പോള്‍ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം സിനിമ മലയാള സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം എന്ന് പറയാവുന്ന തരത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മോഹൻലാല്‍, മമ്മൂട്ടി, ജയറാം, ഫഹദ് എന്നു തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സംവിധായകരുമൊക്കെ ചേര്‍ന്നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.
എന്തായാലും ഒറ്റക്കൊമ്പൻ എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനത്തോടെ ആരാധകര്‍ ആവേശത്തിലായിരിക്കുകയാണ്. ഇനി വിവാദം ഏതുവഴിക്കെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സുരേഷ് ഗോപിയുടെ കഴിഞ്ഞ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…