Wednesday, December 24, 2025

ഷംസീറേ വെറും മിത്തല്ല, ചേർത്ത് പിടിച്ച വിശ്വാസം ! കണ്ണ് തുറന്നു കാണൂ ഇതൊക്കെ !

സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഷംസീറിനെ തള്ളിപ്പറയാൻ സർക്കാർ തലത്തിൽ ആരും ഇതുവരെ തയ്യാറായിട്ടില്ല. സ്പീക്കർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് എൻ.എസ്.എസും വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ, ഷംസീറിനെ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യത്തിൻറെ കറൻസിയിലും ആലേഖനം ചെയ്തിരിക്കുന്നത് സാക്ഷാൽ മഹാഗണപതിയുടെ ചിത്രമാണെന്ന് ഓർമിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ കറൻസിയിലാണ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്.

അതേസമയം, ഇന്തോനേഷ്യയിൽ കൂടുതൽ ഇസ്ലാം മതത്തിൽപ്പെട്ടവരാണെങ്കിലും ഇതരമതസ്ഥരും ഇവിടെയുണ്ട്. ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 87.5 ശതമാനവും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരാണ്. മൂന്ന് ശതമാനം മാത്രമാണ് ഹിന്ദുക്കൾ ഇന്തോനേഷ്യയിൽ ഉള്ളത്.
വിദ്യാഭ്യാസം പ്രമേയമാക്കിയാണ് ഇന്തോനേഷ്യയുടെ 20000 രൂപയുടെ നോട്ട് ചെയ്തിരിക്കുന്നത്. ഇന്തോനേഷ്യൻ സ്വാതന്ത്ര്യ പ്രവർത്തകനും തദ്ദേശീയ ജനതയുടെ വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരനുമായിരുന്ന കി ഹജർ ദേവന്താരയുടെ ചിത്രവും നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്. നോട്ടിന്റെ പിൻഭാഗത്ത് ക്ലാസ് റൂമിന്റെ ചിത്രവും കാണാം. ഇന്തോനേഷ്യയുടെ കറൻസിയെ രുപ്പിയ എന്നാണ് വിളിക്കുന്നത്. ഈ 20,000 ത്തിന്റെ നോട്ടിലാണ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ഈ മുസ്ലീം രാജ്യത്ത് ഗണപതിയെ വിദ്യാഭ്യാസം, കല, ശാസ്ത്രം എന്നിവയുടെ ദേവനായാണ് കണക്കാക്കുന്നത്.

കൂടാതെ, ഇന്തോനേഷ്യയിൽ ഇന്ത്യൻ സാംസ്കാരിക ചിഹ്നങ്ങൾ അവരുടെ പതാകയിലും ദേശീയ​ഗാനത്തിലും വ്യക്തമാണ്. ഗരുഡ പാൻകാസിലയാണ് രാജ്യത്തിന്റെ ദേശീയ ചിഹ്നം. മഹാവിഷ്ണുവിന്റെ പുരാണ പക്ഷി വാഹനമാണ് ഗരുഡൻ. ഇന്തോനേഷ്യൻ ദേശീയ തത്ത്വചിന്തയുടെ അഞ്ച് തത്വങ്ങളാണ് പാൻകാസില. രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട നിരവധി കഥകളും ഇന്തോനേഷ്യയിൽ പ്രശസ്തമാണ്. വർഷങ്ങൾക്ക് മുൻപ് ഈ രാജ്യത്തിന്റെ സമ്പദ് ഘടന ആകെ താറുമാറായിരുന്നു. പിന്നീട് ഏറെ കഴിഞ്ഞാണ് 20,000 ത്തിന്റെ നോട്ട് പുറത്തിറക്കിയത്. അതിൽ ഗണപതിയുടെ ചിത്രവും അച്ചടിച്ച് ഇറക്കുകയായിരുന്നു. തങ്ങളുടെ സമ്പത്തിന്റെ കാത്തു സൂക്ഷിപ്പ് ഗണപതിയ്‌ക്കാണെന്നാണ് ഈ രാജ്യക്കാരുടെ വിശ്വാസം. കറൻസി പുറത്തിറക്കിയതിനു ശേഷം തങ്ങൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് ഇവിടുത്തെ ഭരണകർത്താക്കളും വിശ്വസിക്കുന്നത്. ഇനി ഷംസീറേ, ഗണപതി മിത്താണോ അതോ ചേർത്ത് പിടിച്ച വിശ്വാസമാണോ എന്ന് ചിന്തിച്ചു നോക്കുക എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.

Related Articles

Latest Articles