നടന്‍ ശങ്കരാടി ഓര്‍മ്മയായിട്ട് 20 വര്‍ഷം. മനസ്സില്‍ ഓര്‍ത്തെടുക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളും നിരവധി അഭിനയ മുഹൂര്‍ത്തങ്ങളുമാണ് ഈ മഹാനടന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കേരളത്തിലെ റിയലിസ്റ്റിക് നടന്മാരില്‍ പ്രധാനിയായ അദ്ദേഹം 700 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അച്ഛന്‍, അമ്മാവന്‍, കാര്യസ്ഥന്‍ തുടങ്ങി ഒട്ടേറെ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി. കെ.പി.സി.സി നാടക സംഘത്തില്‍ സജീവമായിരുന്ന ശങ്കരാടി ‘കടലമ്മ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മലസ്സില്‍ ഇടം നേടിയ ശങ്കരാടി 1960 മുതല്‍ 80 വരെയുളള കാലഘട്ടങ്ങളിലെ മിക്ക സിനിമകളിലെയും നിറ സാന്നിധ്യമായിരുന്നു.
വടക്കന്‍ പറവൂര്‍ മേമന വീട്ടില്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ശങ്കരാടി ജാനകിയമ്മയുടെയും മകനായി 1924-ല്‍ ജന്മം. എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശങ്കരാടി ബറോഡയില്‍ മറൈന്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ പോയെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തന്റെ അഭിനയ ജീവിതത്തില്‍ എത്തുന്നതിന് മുന്‍പ് ശങ്കരാടി രാഷ്ട്രീയത്തിലും, പത്രപ്രവര്‍ത്തനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ആദ്യകാലത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ശങ്കരാടി കെപിഎസി. നാടക സംഘത്തില്‍ എത്തുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മൂന്നു വര്‍ഷം അടുപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സ്വഭാവ നടനുളള പുരസ്‌കാരവും അദ്ദേഹം നേടി. 2001 ഒക്ടോബര്‍ 9 ന് ഈ മഹാനടന്‍ ലോകത്തോട് വിട പറഞ്ഞു. മലയാള ചലച്ചിത്രലോകത്തിന് ഒരു പിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച ഈ അതുല്യ പ്രതിഭ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. . കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. നേരത്തെ, സ്വര്‍ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്.
കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും മറ്റുള്ള കാര്യങ്ങൾ പിന്നീട് പറയാമെന്നും സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റംസ് കേസിലും എൻഫോഴ്സ്മെന്‍റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായർ എൻ ഐ എയുടെ കേസിൽ മാപ്പുസാക്ഷിയാണ് വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി വന്‍ സ്വര്‍ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം യുഎഇ കോണ്‍സല്‍ ജനറല്‍ അറ്റാഷെയുടെ സഹായത്തോടെ നടത്തിയത്. കഴിഞ്ഞ ദിവസം സ്വര്‍ണകടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിനെതിരായ കോഫേപോസ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…