Friday, March 29, 2024
spot_img

“ബട്ട് ,വീ ആർ നോട്ട് ബെഗ്ഗേർസ് ” ഈ ഡയലോഗിന് നാല്പ്പതാണ്ട്

തിരുവനന്തപുരം : മലയാള സിനിമ ലോകത്ത് സുവർണ്ണ ചരിത്രമെഴുതിയ ‘അങ്ങാടി’യ്ക്ക് ഇന്ന് നാൽപ്പതാണ്ട്.ഒരു കാലഘട്ടത്തിന്റെ ആവേശമായ ചിത്രമാണ് ജയൻ നായകനായി എത്തിയ ‘അങ്ങാടി’.1980-ൽ ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറിൽ പിവി ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഐ വി ശശിയാണ് . ഏറ്റവും കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തി സിനിമയൊരുക്കാൻ വൈദഗ്ധ്യമുള്ള സംവിധായകൻ കൂടിയായിരുന്നു ഐ വി ശശി.

മലയാളത്തിലെ പൗരുഷ കഥാപാത്രങ്ങളുടെ പ്രതിരൂപമായി ജയൻ എന്ന നടനെ മാറ്റിയതും അങ്ങാടി എന്ന ചിത്രമായിരുന്നു .ഈ ചിത്രത്തിലെ ജയന്റെ സംഭാഷണങ്ങൾ മിമിക്രിയിലൂടെയും മിനിസ്ക്രീനിലൂടെയും പുതു തലമുറക്കാർക്കിടയിൽ വരെ ഹിറ്റായി മാറി .ജയനൊപ്പം സീമ, സുകുമാരൻ, അംബിക, കുതിരവട്ടംപപ്പു ,ശങ്കരാടി ,ബാലൻ കെ നായർ ,ജോസ് ,രവികുമാർ,പ്രതാപചന്ദ്രൻ ,കെപിഎസി,സണ്ണി ,നന്ദിതബോസ് ,സുരേഖ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത് ബിച്ചുതിരുമല – ശ്യാം കൂട്ടുകെട്ടാണ്. മലയാളികൾ അങ്ങാടി ഓർക്കുമ്പോൾ ആദ്യം ഓർമയിൽ ഓടിയെത്തുന്നത് മലയാളികളുടെ സ്വന്തം ജയനെയാകും.മലയാള സിനിമ ചരിത്രത്തിൽ അടയാളങ്ങൾ തീർത്ത അങ്ങാടിയിൽ നിന്ന് പുതിയ സിനിമ ലോകത്തിന് പഠിക്കാൻ ഏറെയുണ്ട്.

Related Articles

Latest Articles