മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ബിജെപി നേതാവ് ശങ്കു ടി ദാസ്. സമൂഹമാധ്യമങ്ങളിൽ എപ്പോഴും തനറെതായ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് ശങ്കു ടി ദാസ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശങ്കു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെക്കുന്നത്. ജൂൺ 23 ന് ശേഷം ശങ്കു വിന്റെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് ശങ്കുവിന് വാഹനാപകടം സംഭവിക്കുന്നത്. 41 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ആഗസ്റ്റ് മാസത്തിലാണ് ശങ്കു ആശുപത്രി വിട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ശങ്കു സങ്കീർണമായ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം വെന്റിലേറ്റർ സഹായത്താലാണ് ഏറെ നാൾ തുടർന്നത്. പൂച്ചെണ്ടും മധുരവും നൽകി ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ചേർന്ന് ശങ്കുവിനെ യാത്രയാക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
ജൂൺ 23 രാത്രിയിലായിരുന്നു അപകടം. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് രാത്രി പത്തരയോടെ മലപ്പുറം ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെതന്നെ അദ്ദേഹത്തെ കോട്ടക്കൽ മിംസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഭിഭാഷകനായ ശങ്കു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

