Sunday, December 28, 2025

നേട്ടം കൊയ്ത് ഓഹരി വിപണി; സെൻസെക്‌സ് ഉയർന്നത് 600 പോയിന്റ്; നിഫ്റ്റി 16,800 ന് മുകളിൽ; ആഭ്യന്തര വിപണികളിൽ ഇത് മികച്ച തുടക്കം

മുംബൈ: ഓഹരി വിപണിയുടെ നിരക്ക് വർദ്ധന കുറയ്ക്കുമെന്ന് യുഎസ് ഫെഡ് സൂചന നൽകിയതിനെത്തുടർന്ന് ആഭ്യന്തര വിപണികളിൽ നേട്ടത്തിന്റെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 500 പോയിന്റ് ഉയർന്ന് 56,313ലും എൻഎസ്ഇ നിഫ്റ്റി 120 പോയിന്റ് ഉയർന്ന് 16,760ലും ആണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്.

സെൻസെക്‌സിൽ ബജാജ് ഫിനാൻസ് 5 ശതമാനത്തിലധികം ഉയർന്നു. ബജാജ് ഫിൻസെർവും 4 ശതമാനം ഉയർന്നു. ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, വിപ്രോ, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുടെ ഓഹരികളും മുന്നേറ്റം നടത്തുന്നു. വിപണികളിൽ, നിഫ്റ്റി500, നിഫ്റ്റി മിഡ്കാപ്പ് 50, നിഫ്റ്റി സ്മോൾക്യാപ് 50 എന്നിവയും 0.7 ശതമാനം വരെ ഉയർന്നാണ് വ്യാപാരം നടക്കുന്നത്. വിവിധ മേഖല പരിശോധിക്കുമ്പോൾ, നിഫ്റ്റിയിലെ ബാങ്ക്, ഫിനാൻഷ്യൽ, ഐടി സൂചികകൾ നേട്ടമുണ്ടാക്കി, ഒരു ശതമാനത്തിലധികം ഉയർന്നു.

യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച പലിശ നിരക്ക് 75 ബേസിസ് പോയിൻറ് ഉയർത്തി. പ്രഖ്യാപനത്തിന് പുറമേ, ഈ പലിശ നിരക്ക് അധികകാലം നിലനിൽക്കില്ലെന്ന് യുഎസ് ഫെഡറൽ വ്യക്തമാക്കിയത് വിപണികളെ ആശ്വസിപ്പിച്ചതായി വിദഗ്ധർ പറഞ്ഞു. ആഗോള വിപണികളിൽ ഇത് പ്രതിഫലിച്ചേക്കാം. യുഎസ് ഫെഡറൽ 100 ബേസിസ് പോയിന്റ് വരെ പലിശ നിരക്ക് ഉയർത്തുമെന്നായിരുന്നു വിപണി നിരീക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ അതിൽ നിന്നും വിരുദ്ധമായി 75 ബേസിസ് പോയിന്റാണ് വർദ്ധിച്ചത്.

Related Articles

Latest Articles