മുംബൈ: ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ച് നേട്ടത്തിൽ തന്നെ കലാശിച്ചു. ബിഎസ്ഇ സെൻസെക്‌സ് 750 പോയിന്റ് ഉയർന്ന് 54,520ലും എൻഎസ്ഇ നിഫ്റ്റി 230 പോയിന്റ് ഉയർന്ന് 16,280ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫെഡ് നിരക്ക് വർധനയെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഓരോ ശതമാനത്തിലധികം ഉയർന്നു. ഇൻഫോസിസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ് എന്നീ ഓഹരികൾ നേട്ടം കൈവരിച്ചു. അതേസമയം, എച്ച്ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എം ആൻഡ് എം, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നഷ്ടത്തിലാണ്.
ഡിമാൻഡുള്ള ഐടി, മെറ്റൽ ഓഹരികളുമായുള്ള ഇടപാടുകൾ ആരംഭിക്കുന്നതിൽ എല്ലാ മേഖലകളും പോസിറ്റീവ് ആയി വ്യാപാരം നടത്തി.

