Wednesday, December 31, 2025

വിനോദ യാത്രയ്ക്കിടയിൽ സ്രാവിന്റെ ആക്രമണം; 58-കാരിയ്ക്ക് ദാരുണാന്ത്യം; ധനസഹായം പ്രഖ്യാപിച്ച് കപ്പൽ അധികൃതർ

മിയാമി: വിനോദ യാത്രയ്‌ക്കിടയിൽ സ്രാവിന്റെ ആക്രമണത്തിൽ 58-കാരിയ്‌ക്ക് ദാരുണാന്ത്യം. യുഎസിലെ പെൻസിൽവാനിയ സ്വദേശിനിയെയാണ് സ്രാവ് ആക്രമിച്ചത്. ബഹാമിയൻ തലസ്ഥാനമായ നസൗനിനടുത്തുള്ള ഗ്രീൻ കേയിൽ വെച്ചാണ് അക്രമം ഉണ്ടായത്.

റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ കപ്പലായ ഹാർമണി ഓഫ് സീസിൽ ഉല്ലാസ യാത്രയ്‌ക്ക് എത്തിയതാണ് അഞ്ചംഗ കുടുംബം. കടലിൽ നേരിട്ട് ഇറങ്ങി നടത്തുന്ന സാഹസിക ഇനത്തിൽ പങ്കെടുക്കവേയാണ് സ്രാവ് ആക്രമിച്ചത്. ടൂർ ഓപ്പറേറ്റർമാരും കുടുംബാംഗങ്ങളും ചേർന്ന് യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കപ്പൽ അധികൃതർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രദേശത്ത് സ്രാവുകളുടെ ആക്രമണം സ്ഥിരമാണ്. 2019-ൽ ഡൈവിനിടെ മൂന്ന് സ്രാവുകളുടെ ആക്രമണത്തിൽ അമേരിക്കൻ യുവതി മരിച്ചിരുന്നു.

Related Articles

Latest Articles