Sunday, January 11, 2026

മോദി അനുകൂല പ്രസ്താവന: ചെന്നിത്തല തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് ശശി തരൂര്‍

തിരുവനന്തപുരം: മോദി അനുകൂല നിലപാട് സ്വീകരിച്ചതിന് തന്നെ വിമര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചുട്ടമറുപടിയുമായി ശശി തരൂര്‍ എം.പി. തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെ. കോണ്‍ഗ്രസില്‍ മറ്റാരെക്കാളും ബി.ജെ.പിയെ എതിര്‍ക്കുന്നയാളാണ് താന്‍. ജയ്‌റാം രമേശും അഭിഷേക് മനു സിങ്‌വിയും പറഞ്ഞത് തെറ്റല്ല. മോദി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയുമെന്നും ശശി തരൂര്‍ എം പി പറഞ്ഞു

ആരുപറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെക്കാനാവില്ലെന്നായിരുന്നു ശശി തരൂരിനെതിരെ ചെന്നിത്തലയുടെ പ്രതികരണം.

Related Articles

Latest Articles