Monday, January 5, 2026

ശശി തരൂര്‍ വിവാദം അവസാനിക്കുന്നു: ക്ലീന്‍ ചിറ്റ് നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലപ്രസ്താവനയില്‍ ശശി തരൂരിനെതിരെ നടപടിയില്ല. തരൂരിന്‍റെ വിശദീകരണം തൃപ്തികരമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിവാദം അവസാനിച്ചെന്നും ആരും പരസ്യപ്രതികരണം നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ മോദിയെ ന്യായീകരിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള മറുപടിയാണ് തരൂര്‍ കെപിസിസിക്ക് നല്‍കിയത്. മോദി സര്‍ക്കാരിനെ ലോക്‌സഭയില്‍ താന്‍ എതിര്‍ത്തതിന്റെ പത്തുശതമാനം പോലും മറ്റ് കോണ്‍ഗ്രസ് എംപി മാര്‍ എതിര്‍ത്തിട്ടില്ലെന്ന് കെ.മുരളീധരനെ പരോക്ഷമായി വിമര്‍ശിച്ച് തരൂര്‍ പറഞ്ഞിരുന്നു. കെപിസിസി തനിക്കയച്ച കാരണം കാണിക്കല്‍ നോട്ടീസിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ തരൂര്‍ പരസ്യമായി അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. മോദിയെ സ്തുതിച്ച വിഷയത്തില്‍ പ്രതിപക്ഷനേതാവടക്കം പ്രമുഖ നേതാക്കള്‍ തരൂരിനെതിരെ രംഗത്തെത്തിയിരുന്നു

Related Articles

Latest Articles