Monday, December 22, 2025

പ്രധാനമന്ത്രി സ്തുതിയില്‍ ഉറച്ച് ശശി തരൂര്‍; കെപിസിസിയ്ക്ക് മുന്നില്‍ വിശദീകരണം നല്‍കി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയതിന് കെ.പി.സി.സിയ്ക്ക് വിശദീകരണം നല്‍കി ശശി തരൂര്‍ എംപി രംഗത്ത് .മോദി ചെയ്ത നല്ല കാര്യങ്ങള്‍ നല്ലതെന്ന് പറയുകയാണ് താന്‍ ചെയ്തത്.എന്നാല്‍ ചിലര്‍ തന്നെ നരേന്ദ്ര മോദി സ്തുതി പാഠകനായി ചിത്രീകരിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.മോദിയെ താന്‍ വിമര്‍ശിച്ചിട്ടുള്ളതിന്‍റെ 10%പോലും കേരളനേതാക്കള്‍ വിമര്‍ശിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയതോടെ തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരും ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്ന് ശശി തരൂര്‍ നിലപാട് വ്യക്തമാക്കി. തരൂരിനെതിരെ നടപടി ആവശ്യം ശക്തമായതോടെയാണ് വിശദീകരണം ചോദിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചത്.

Related Articles

Latest Articles