Spirituality

ശതചണ്ഡികാ മഹായജ്ഞത്തിന് കൊടിയിറങ്ങുന്നു; ശ്രീ ജ്ഞാനാംബിക റിസേർച്ച് ഫൗണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യജ്ഞത്തിന്റെ നാളത്തെ കാര്യപരിപാടികൾ ഇങ്ങനെ, തത്സമയ കാഴ്ചകളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം: ശ്രീ ജ്ഞാനാംബികാ റിസേർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ലോകക്ഷേമത്തിനായി നടത്തുന്ന ശത ചണ്ഡികാ മഹായജ്ഞത്തിന് തുടക്കമായി. തിരുവനന്തപുരം ഭജനപ്പുര കൊട്ടാരത്തിൽ വച്ചാണ് യജ്ഞം നടക്കുക. ദേവീ മാഹാത്മ്യത്തിലെ 700 മഹാമന്ത്രങ്ങളും നൂറ് ആവർത്തി പാരായണം ചെയ്ത് മുഴുവൻ മന്ത്രങ്ങളും തിലമിശ്രിതശർക്കരപായസ്സം, നെയ്യ്, പൊരി എള്ള് തുടങ്ങിയ ദ്രവ്യങ്ങളാൽ ഹോമം ചെയ്ത് പരിവാര ദേവതകൾക്ക് ബലിദർപ്പണം ചെയ്യുന്നതാണ് ശതചണ്ഡികാ മഹായജ്ഞം.

ചണ്ഡികാ ദുർഗ്ഗാ പരമേശ്വരിയുടെ ഷോഡശോപചാര പൂജ, നവാക്ഷരീ മൂലമന്ത്ര ജപഹോമം, സപ്തമാതൃ പൂജ, നവകന്യകാ പൂജ ഇവയെല്ലാം ഈ ഹോമത്തിന്റെ ഭാഗമാകുന്നു. നാളെ രാവിലെ 06:45 ന് ദേവീകാനന്ദാശ്രമസ്വാമി പാദപൂജയോടെ ആരംഭിക്കും. തുടർന്ന് 07.00 മണിക്ക് ശ്രീചക്രപൂജ, 10.00 മണിക്ക് പൂജാസമാപ്തി, 10.30-ന് സൗന്ദര്യലഹരീപാരായണം, തുടർന്ന് വൈകിട്ട് 4.00 മണിക്ക് ലക്ഷാർച്ചന, 7.30 ന് ശതചണ്ഡിമഹായജ്ഞ പ്രസാദവിതരണവും ഉണ്ടായിരിക്കും.

ശതചണ്ഡികായജ്ഞത്തിനു മുന്നോടിയായുള്ള ദേവി മാഹാത്മ്യ പാരായണം ഒക്ടോബർ രണ്ടിന് ആരംഭിച്ചിരുന്നു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ CA ശിവരാമൻ PK യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പത്മശ്രീ ഡോ. നല്ലി കുപ്പുസ്വാമി ചെട്ടി, കുമ്മനം രാജശേഖരൻ, രാജകുടുംബാംഗം ആദിത്യ വർമ്മ തമ്പുരാൻ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രമുഖ് ഷാജു വേണുഗോപാൽ, CA രഞ്ജിത്ത് കാർത്തികേയൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നത് വളരെയധികം ദുഷ്‌കരമായ ആധുനിക കാലഘട്ടത്തിൽ നടത്തപ്പെടുന്ന ഈ യജ്‌ഞത്തിന്റെ തത്സമയക്കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിലൂടെ ഇന്ന് പുലർച്ചെ 05:30 മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തികൊണ്ടിരിക്കുകയാണ്. തത്സമയ കാഴ്ച്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കാം.

http://bit.ly/3Gnvbys

B4 Admin

Recent Posts

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

11 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

11 hours ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

11 hours ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

13 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

19 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

20 hours ago