shaurya-chakra-for-malayalee-soldier-naib-subaidar-sreejith
ദില്ലി: ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് നായിബ് സുബേദര് എം ശ്രീജിത്തിന് ശൗര്യചക്ര. മാത്രമല്ല ശ്രീജിത്തിന് ഉൾപ്പടെ പന്ത്രണ്ട് സേന അംഗങ്ങള്ക്കാണ് രാജ്യം ശൗര്യചക്ര നല്കി ആദരിക്കുക.
ഒളിമ്പിക്സിലെ നേട്ടത്തിന് സുബേദാർ നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡൽ സമ്മാനിക്കും. ടോക്കിയോ ഒളിമ്ബിക്സിൽ ജാവലിന് ത്രോയിൽ രാജ്യത്തിനായി സ്വര്ണമെഡല് നേടിയതിനാണ് ഈ അംഗീകാരം.
അതേസമയം മരണാന്തരബഹുമതിയായി ഒമ്പത് പേർക്ക് അടക്കം പന്ത്രണ്ട് ജവാന്മാർക്കാണ് ശൗര്യചക്ര സമ്മാനിക്കും. കരസേനയിൽ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്. മറ്റു ആറ് പേര് സിആര്പിഎഫ് ജവാന്മാരാണ്.
കഴിഞ്ഞ വര്ഷം ജൂലായ് എട്ടിന് രജൗരി ജില്ലയിലെ സുന്ദര്ബനി സെക്ടറിലാണ് നിയന്ത്രണരേഖയിൽ നടന്ന നുഴഞ്ഞകയറ്റ ശ്രമം ശ്രീജീത്തിന്റെ നേതൃത്വത്തിലുള്ള സൈനികർ തടഞ്ഞത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചതിനു ശേഷമാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില് മയൂരത്തില് നായിബ് സുബേദാര് എം. ശ്രീജിത്ത് വീരമൃത്യു വരിച്ചത്.
എം. ശ്രീജിത്തിന് പുറമേ ഹവില്ദാര് കാശിറായ് ബമ്മനല്ലി, ഹവില്ദാര് അനില്കുമാര് തോമര്, ശിപായി ജസ്വന്ത് കുമാര്, ഹവില്ദാര് പിങ്കു കുമാര്, റൈഫിള്മാര് രാകേഷ് ശര്മ്മ എന്നീ സൈനികരേയും ശൗര്യചക്ര നല്കി ആദരിക്കും. ദിലീപ് മാലിക്, അജീത് സിങ്, വികാസ് കുമാര്, അനിരുദ്ധ് പ്രതാപ് സിങ്, പൂര്ണാനന്ദ്, കുല്ദീപ് കുമാര് എന്നീ സിആര്പിഎഫ് ജവാന്മേരേയും ശൗര്യചക്ര നല്കി ആദരിക്കും.
29 പേര്ക്ക് ജീവന് രക്ഷാ പതക്ക്, 14 പേര്ക്ക് ഉത്തരം ജീവന് രക്ഷാ പതക്ക്, അഞ്ച് പേര്ക്ക് സര്വോത്തം ജീവന് രക്ഷാ പതക്ക്, എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്ഫാസ് ബാബു, കൃഷ്ണന് കുണ്ടത്തില്, വി. മയൂഖ, മുഹമ്മദ് അദ്നാന് എന്നിവര്ക്ക് ഉത്തരം ജീവന് രക്ഷാ പതക്കും. ജോഷി ജോസഫ്, പി. മുരളീധരന്, റിജിന് രാജ് തുടങ്ങിയ മൂന്നു മലയാളികൾക്ക് ജീവന് രക്ഷാ പതക്ക് പുരസ്കാരം ലഭിച്ചു.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…