Sheikh Shahjahan burst into tears sitting in the police van; Amit Malviya says that even Mamata cannot save them
കൊൽക്കത്ത: സ്ന്ദേശ്ഖലി ലൈംഗികാതിക്രമ കേസിലെ പ്രതിയും തൃണമൂൽ നേതാവുമായ ഷെയ്ഖ് ഷാജഹാൻ പോലീസ് വാനിലിരുന്ന് പൊട്ടിക്കരയുന്ന വീഡിയോ പുറത്ത്. കോടതിയിൽ നിന്ന് ജയിലിലേക്ക് പോകാനായി പോലീസ് വാനിൽ ഇരിക്കുമ്പോഴുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
അതേസമയം, വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരണവുമായി രംഗത്ത് വന്നു. സന്ദേശ്ഖലിയിലെ ടിഎംസിയുടെ ശക്തനായ നേതാവ് ഷെയ്ഖ് ഷാജഹാൻ “ആശ്വാസം കിട്ടാത്ത കുട്ടിയെപ്പോലെ” കരയുന്നത് കണ്ടോ, വീഡിയോ പങ്കുവെച്ച് കൊണ്ട് അമിത് മാളവ്യ പരിഹസിച്ചു. മമത ബാനർജിയുടെ പോസ്റ്റർ ബോയ് – ഷെയ്ഖ് ഷാജഹാൻ ഒരു നിരപരാധിയെപ്പോലെയാണ് കരയുന്നത്. സൗകത് മൊല്ല, ജഹാംഗീർ ഖാൻ തുടങ്ങിയവരെയും ഇതേ വിധിയാണ് കാത്തിരിക്കുന്നത്. മമത ബാനർജി വിചാരിച്ചാൽ പോലും ഇനി ഇവരെ രക്ഷിക്കാൻ സാധിക്കില്ല, മാളവ്യ കുറിച്ചു.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖലിയിൽ ലൈംഗികാതിക്രമത്തിനും ഭൂമി തട്ടിയെടുത്തതിനുമാണ് പ്രതി അറസ്റ്റിലായത്. തൃണമൂൽ ഭരണകൂടത്തിന് കീഴിൽ പോലീസിന്റെ ഒത്താശയൊടു കൂടിയാണ് ഷെയ്ഖ് ഷാജഹാൻ കുറ്റകൃത്യങ്ങളെല്ലാം നടത്തിയിരുന്നത്. നിരവധി പരാതികളുണ്ടായിട്ടും ഇയാളക്കെതിരെ നടപടിയെടുക്കാൻ മമതയുടെ ഭരണകൂടം തയ്യാറായില്ല. ഒടുവിൽ ബിജെപിയുടേയും ബംഗാൾ ഗവർണർ സി വി ആനന്ദബോസിന്റേയും ശക്തമായ ഇടപെടലാണ് അറസ്റ്റിലേക്ക് നയിച്ചത്. ഫെബ്രുവരി 29നാണ് പ്രതി അറസ്റ്റിലായത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…