Monday, May 6, 2024
spot_img

പോലീസ് വാനിലിരുന്ന് പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ; മമതയ്ക്ക് പോലും ഇനി ഇവരെ രക്ഷിക്കാൻ സാധിക്കില്ലെന്ന് അമിത് മാളവ്യ

കൊൽക്കത്ത: സ്‌ന്ദേശ്ഖലി ലൈംഗികാതിക്രമ കേസിലെ പ്രതിയും തൃണമൂൽ നേതാവുമായ ഷെയ്ഖ് ഷാജഹാൻ പോലീസ് വാനിലിരുന്ന് പൊട്ടിക്കരയുന്ന വീഡിയോ പുറത്ത്. കോടതിയിൽ നിന്ന് ജയിലിലേക്ക് പോകാനായി പോലീസ് വാനിൽ ഇരിക്കുമ്പോഴുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

അതേസമയം, വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരണവുമായി രം​ഗത്ത് വന്നു. സന്ദേശ്ഖലിയിലെ ടിഎംസിയുടെ ശക്തനായ നേതാവ് ഷെയ്ഖ് ഷാജഹാൻ “ആശ്വാസം കിട്ടാത്ത കുട്ടിയെപ്പോലെ” കരയുന്നത് കണ്ടോ, വീഡിയോ പങ്കുവെച്ച് കൊണ്ട് അമിത് മാളവ്യ പരിഹസിച്ചു. മമത ബാനർജിയുടെ പോസ്റ്റർ ബോയ് – ഷെയ്ഖ് ഷാജഹാൻ ഒരു നിരപരാധിയെപ്പോലെയാണ് കരയുന്നത്. സൗകത് മൊല്ല, ജഹാംഗീർ ഖാൻ തുടങ്ങിയവരെയും ഇതേ വിധിയാണ് കാത്തിരിക്കുന്നത്. മമത ബാനർജി വിചാരിച്ചാൽ പോലും ഇനി ഇവരെ രക്ഷിക്കാൻ സാധിക്കില്ല, മാളവ്യ കുറിച്ചു.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖലിയിൽ ലൈംഗികാതിക്രമത്തിനും ഭൂമി തട്ടിയെടുത്തതിനുമാണ് പ്രതി അറസ്റ്റിലായത്. തൃണമൂൽ ഭരണകൂടത്തിന് കീഴിൽ പോലീസിന്റെ ഒത്താശയൊടു കൂടിയാണ് ഷെയ്ഖ് ഷാജഹാൻ കുറ്റകൃത്യങ്ങളെല്ലാം നടത്തിയിരുന്നത്. നിരവധി പരാതികളുണ്ടായിട്ടും ഇയാള‍ക്കെതിരെ നടപടിയെടുക്കാൻ മമതയുടെ ഭരണകൂടം തയ്യാറായില്ല. ഒടുവിൽ ബിജെപിയുടേയും ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസിന്റേയും ശക്തമായ ഇടപെടലാണ് അറസ്റ്റിലേക്ക് നയിച്ചത്. ഫെബ്രുവരി 29നാണ് പ്രതി അറസ്റ്റിലായത്.

Related Articles

Latest Articles