വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരിച്ചു! ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്, രോഗലക്ഷണമുള്ളവർ ഉടൻ ചികിത്സ തേടണം
വയനാട് കോളിയാടി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ കൃത്യമായ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച കുട്ടികളുടെ വീടുകളിലെ കിണറുകൾ അടിയന്തരമായി ക്ലോറിനേറ്റ് ചെയ്യും. കൂടാതെ, ഈ സ്കൂളിലെ കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന ജില്ലയിലെ മറ്റ് സ്കൂളുകളിലും ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണവും ജാഗ്രതയും ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ വിദ്യാലയങ്ങളിലെ കുടിവെള്ള സ്രോതസ്സുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്കൂളുകളിലെ കിണറുകൾ വീണ്ടും അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, വയനാട്ടിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യസ്ഥിതി നേരിട്ട് വിലയിരുത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഇന്ന് വൈകിട്ടോടെ ജില്ലയിലെത്തും.
നിലവിൽ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്കൂളിലെ 339 കുട്ടികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ നിലവിൽ 60 കുട്ടികൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്. രോഗലക്ഷണങ്ങൾ കാണിച്ചവരിൽ നിന്ന് ശേഖരിച്ച 21 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണത്തിലാണ് ഷിഗെല്ല പോസിറ്റീവ് ആയി കണ്ടെത്തിയത്. എല്ലാ കുട്ടികളുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്നും രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…