Tuesday, January 6, 2026

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്ക്; ആരാധകർ ആശങ്കയിൽ

ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനിടെയാണ് ശിഖര്‍ ധവാന്‍ പരിക്കേറ്റത്. ഇടത് കൈവിരലിനാണ്‌ പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ധവാന് പിന്നീട് ഫീല്‍ഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ധവാന് പകരക്കാരനായി ഫീല്‍ഡ് ചെയ്തത് രവീന്ദ്ര ജഡേജയായിരുന്നു.

മത്സരത്തില്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് നേരിടുന്നതിനിടെയായിരുന്നു ധവാന്റെ ഇടത് തള്ളവിരലില്‍ പന്ത് കൊണ്ടത്. താരത്തെ സ്‌കാനിംഗിന് വിധേയനാക്കുമെന്നാണ് സൂചന. സ്‌കാനിംഗ് ഫലം ലഭിച്ചാല്‍ മാത്രമേ പരിക്ക് എത്രത്തോളം ഗൗരവകരമാണെന്ന് അറിയാന്‍ പറ്റു.

Related Articles

Latest Articles