Tuesday, December 23, 2025

പൊതുവേദിയിൽ വച്ച് ഹോളിവുഡ് നടൻ ചുംബിച്ച കേസ്; നടി ശിൽപ ഷെട്ടി കുറ്റവിമുക്തയെന്ന് മുംബൈ കോടതി

മുംബൈ: പൊതുവേദിയിൽ വച്ച് ഹോളിവുഡ് നടൻ ചുംബിച്ച കേസിൽ നടി ശിൽപ ഷെട്ടി കുറ്റവിമുക്തയെന്ന് മുംബൈ കോടതി. ഏറെ വിവാദമായ കേസിലെ ആരോപണങ്ങളൊന്നും നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ മുംബൈയിലെ കോടതിയാണ് നടിയെ വെറുതെ വിട്ടത്.

ശിൽപയ്ക്കെതിരെ ആരോപണം ഉയർത്തിയവർക്ക് പ്രശസ്തിപിടിച്ച് പറ്റുകയാണോ ആണോ ലക്ഷ്യമെന്നും കോടതി ചോദിച്ചു. 2007ൽ ട്രക്ക് ഡ്രൈവർമാർക്കിടയിൽ എയിഡ്സ് ബോധവത്കരണം നടത്താനുള്ള പരിപാടിക്കിടെയാണ് അവകാരകയായ ശിൽപാ ഷെട്ടിയെ അമേരിക്കൻ താരം റിച്ചാർഡ് ഗിയ ചുംബിച്ചത്. ഇന്ത്യൻ സംസ്കാരത്തിന് എതിരാണ് സ്റ്റേജിൽ നടന്നതെന്നും ശിൽപ നടനെ എതിർത്തില്ലെന്നും ചൂണ്ടിക്കാട്ടി.
ഇരുവർക്കുമെതിരെ രാജസ്ഥാനിലും നോയിഡയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

എന്നാൽ തനിക്കെതിരായ കേസുകളെല്ലാം മുംബൈയിലേക്ക് മാറ്റണമെന്ന് പിന്നീട് ശിൽപ ആവശ്യപ്പെട്ടു. 2017 ൽ സുപ്രീംകോടതി ഇത് അനുവദിച്ചു. ആരോപണങ്ങളൊന്നും നിലനിൽക്കില്ലെന്നാണ് ശിൽപയെ കുറ്റവിമുക്തയാക്കിയ മുംബൈയിലെ കോടതിയുടെ വിധിയിൽ പറയുന്നത്.

Related Articles

Latest Articles