Friday, May 10, 2024
spot_img

തലസ്ഥാനത്ത് രണ്ടിലൊരാൾക്ക് കൊവിഡ്; രോഗലക്ഷണമുള്ളവരെ പോസിറ്റീവായി കണക്കാക്കും; ഇനിമുതല്‍ സിന്‍ഡ്രോമിക് മാനേജ്‌മെന്റ്

തിരുവനന്തപുരം: കൊവിഡ് (Covid19) നിയന്ത്രണങ്ങളില്‍ സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്ന് മുതുല്‍ രോഗ ലക്ഷണങ്ങളുള്ളവരും പരിശോധിക്കാതെ പോസിറ്റീവായി കണക്കാക്കും. ഇന്നുമുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. പരിശോധിച്ച രണ്ടിലൊരാൾ പോസീറ്റിവാകുന്ന ഗുരുതര സാഹചര്യമാണ് ജില്ലയിൽ.

കര്‍മ്മ പദ്ധതിയിലെ നിര്‍ദ്ദേശ പ്രകാരം ഇനി ജില്ലയില്‍ സിന്‍ഡ്രോമിക് മാനേജ്‌മെന്റ് രീതിയാണ് അവലംബിക്കുന്നത്. രോഗലക്ഷണങ്ങളുള്ളയാളുകള്‍ പരിശോധിച്ച് പോസീറ്റിവ് സ്ഥിരീകരിക്കണമെന്നില്ല. പരിശോധന കൂടാതെ തന്നെ പോസീറ്റിവായി കണക്കാക്കി ഐസോലേഷനടക്കമുള്ള കാര്യങ്ങള്‍ പാലിക്കണമെന്നതാണ് അറിയിപ്പ്.

രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് പരിശോധയിൽ മുൻഗണന നൽകി ചികിത്സ നൽകാനും കർമ്മ പദ്ധതിയിൽ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ സി.എഫ്.എൽ.ടി.സികൾ തുറക്കാനും ഫീൽഡ് ആശുപത്രികൾ ശക്തമാക്കാനും നിർദേശമുണ്ട്.

Related Articles

Latest Articles