Friday, January 2, 2026

ബ്ലൂ ഫിലിം നിര്‍മാണം; ശില്‍പ്പഷെട്ടി വിവാഹമോചനത്തിന്?

പ്രമുഖ ബോളിവുഡ് നടി ശില്‍പ്പഷെട്ടി വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഭര്‍ത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണത്തിനെ തുടര്‍ന്ന് പോലിസ് അറസ്റ്റിലായതാണ് വിവാഹമോചനത്തെ കുറിച്ച് ആലോചിക്കാന്‍ കാരണമെന്നാണ് വിവരം. നീലച്ചിത്ര നിര്‍മാണ കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലായതോടെ താരം വളരെയധികം മാനസിക സമ്മര്‍ദ്ദത്തിലായതായി ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുകൊണ്ട് തന്നെ രാജ് കുന്ദ്രയില്‍ നിന്ന് തന്റെ കുട്ടികളെ അകറ്റിനിര്‍ത്താനാണ് ശില്‍പ്പ ആലോചിക്കുന്നത്. രാജ്കുന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസ് അശ്ലീല വീഡിയോകള്‍ നിര്‍മിക്കുന്നതായി ശില്‍പ്പക്ക് അറിയാമായിരുന്നു. എന്നാല്‍ ബ്ലൂ ഫിലിം നിര്‍മാണം അറിയില്ലായിരുന്നുവെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

വിവാഹമോചനവുമായി ബന്ധപ്പെട്ട് ജീവനാംശമൊന്നും വാങ്ങാന്‍ ശില്‍പ്പയ്ക്ക് താല്‍പ്പര്യമില്ലെന്നും മക്കള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനാണ് വിവാഹമോചനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നുമാണ് വിവരം. 2009ലാണ് താരം രാജ്കുന്ദ്രയെ പ്രണയിച്ച് വിവാഹം ചെയ്തത്. വാടക ഗര്‍ഭധാരണത്തിലൂടെ ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്ക് ഉള്ളത്.

Related Articles

Latest Articles