Monday, September 28, 2026

ഷോര്‍ട്‌സും ടോപ്പിലും അതീവസുന്ദരിയായി അഹാന; ബീച്ച് ചിത്രങ്ങള്‍ വൈറല്‍


പുതുമുഖ താരമായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ അഹാന കൃഷ്ണ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പൊതുകാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കുന്ന താരം ബീച്ച് ഫോട്ടോസ് പങ്കുവെച്ച് ചര്‍ച്ചയാകുകയാണ്.

തിരമാലകളിലൂടെ ഓടുന്ന അഹാന ഫ്‌ളോറല്‍ ഡിസൈനിലുള്ള ഷോര്‍ട്ട്‌സിലും ടോപ്പിലും അതീവ സുന്ദരിയാണ്.

ലൈറ്റ് മേക്കപ്പില്‍ മുടിയഴിച്ചിട്ട് കാര്‍മേഘം മൂടിയ ആകാശഛായയില്‍ കടലിന് എതിര്‍ വശം തിരിഞ്ഞുനില്‍ക്കുന്ന അഹാനയുടെ സൗന്ദര്യത്തെ പുകഴ്ത്തികൊണ്ട് നിരവധി ആരാധകരാണ് സോഷ്യല്‍മീഡിയയില്‍ കമന്റ് ചെയ്തിരിക്കുന്നത്.

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഹാനയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ പിടികിട്ടാപ്പുള്ളിയാണ്.

Related Articles

Latest Articles