Sunday, June 2, 2024
spot_img

ഉദ്ധവ് ഷിൻഡെ തർക്കം ; ഇനി ഷിൻഡെ പക്ഷ ചിഹ്നം വാളും പരിചയും

മുംബൈ : വാളും പരിചയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഷിൻഡെ പക്ഷത്തിന്റെ ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം മൂന്ന് ചിഹ്നങ്ങൾ ഷിൻഡേ പക്ഷം സമർപ്പിച്ചിരുന്നു. സൂര്യൻ, വാളും പരിചയും, ആൽമരം എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളാണ് സമർപ്പിച്ചത്.

അതേസമയം ഉദ്ധവ് താക്കറെ വിഭാഗത്തിന് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ തീപ്പന്തം ചിഹ്നം അനുവദിച്ചിരുന്നു. പാർട്ടിയുടെ പേര് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്നായിരിക്കും, അതേസമയം ഏകനാഥ് ഷിൻഡെയ്ക്ക് ബാലാസാഹേബാൻജി എന്ന പേരും അനുവദിച്ചിരുന്നു.

ഹിന്ദിയിൽ ബാലാസാഹേബാൻജി ശിവസേന എന്നാൽ ബാലാസാഹേബ് കി ശിവസേന എന്നാണ് അർത്ഥം.നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് ത്രിശൂലമോ ഉദയസൂര്യനോ പന്തമോ ചിഹ്നമായി അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles